കേരളത്തിലെ 100 വനാസൃത ആദിവാസി ഊരുകളിൽ ഉന്നത നിലവാരമുള്ള വൈദ്യചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതി
ഒന്നാംഘട്ടം
പ്രകൃതിയുടെ താളവുമായി ഇഴപിരിഞ്ഞു ധാരാളം ഗോത്രസമൂഹങ്ങൾ പതിറ്റാണ്ടുകളായി കേരളത്തിലെ വനമേഖലകളിൽ അധിവസിച്ചുവരുന്നു. ഇവരിൽ ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്നതിന് പലപ്പോഴും വലിയ വെല്ലുവിളികൾ നേരുടുന്നുണ്ട്. ഈ ആവശ്യം തിരിച്ചറിഞ്ഞ്, കേരളവനംവകുപ്പിന്റെ നേതൃത്വത്തിൽ പട്ടികവർഗവകുപ്പ്, ആരോഗ്യവകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) എന്നിവരുടെ സഹകരണത്തോടെ ആദിവാസി ഊരുകളിൽ മെഡിക്കൽക്യാമ്പുകൾ നടത്താനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള 100 ആദിവാസി ഊരുകളിൽ നേരിട്ട് ആരോഗ്യസേവനങ്ങൾ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കു ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വനംവകുപ്പും പട്ടികവർഗ്ഗവികസനവകുപ്പും ഒരുക്കും. മെഡിക്കൽ സേവനങ്ങൾ ഡോക്ടർമാരുടെ ശൃംഖലയായ ഐഎംഎ നൽകും. തിരഞ്ഞെടുത്ത ആദിവാസി ഊരുകളിൽ ഐഎംഎയിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽക്യാമ്പുകൾ നടപ്പാക്കും. പൊതുവായ കൺസൾട്ടേഷനുകൾ, ഡയഗ്നോസ്റ്റിക്സ്, മരുന്നുകളുടെ വിതരണം, കൂടാതെ ശുചിത്വം, ശുചീകരണം, രോഗപ്രതിരോധം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ കാമ്പെയ്നുകൾ എന്നിവ ഈ ക്യാമ്പുകൾ വഴി നടത്തപ്പെടും. ആദ്യഘട്ടത്തിൽ കേരളത്തിലുടനീളമുള്ള 30 ആദിവാസി ഊരുകൾക്ക് മുൻഗണന നൽകും.
രണ്ടാംഘട്ടം
ആദ്യഘട്ടത്തിന് ശേഷം, പരിപാടിയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിന് വിപുലമായ ഒരുമൂ ല്യനിർണ്ണയം നടത്തപ്പെടും. ഭാവിയിലേക്ക് നടത്താൻ ഉദ്ദേശിക്കുന്ന ക്യാമ്പുകൾ മെച്ചപ്പെടുത്തുന്നതിന് വനംവകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവരുടെ ഫീഡ്ബാക്ക് എടുക്കുകയും, അതനുസരിച്ചു വേണ്ടമാറ്റങ്ങൾ നടപ്പിലാകും. ആദ്യഘട്ടത്തിന്റെ ഫീഡ്ബാക്ക് അടിസ്ഥാനമാക്കി, ബാക്കിയുള്ള 70 ഊരുകളിൽ രണ്ടാംഘട്ടമായി ക്യാമ്പ് നടപ്പിലാക്കുകയും ചെയ്യും. രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന 70 ഊരുകളുടെ ലിസ്റ്റ് അനുബന്ധം – 2 ആയി സമർപ്പിക്കുന്നു.
ആയിരക്കണക്കിന് വനാസൃത ആദിവാസി സമൂഹങ്ങളുടെ ജീവിതം പരിവർത്തനം ചെയ്യാനുള്ള സാധ്യത ഈ സംരംഭത്തിലൂടെ സാധ്യമാകും. മെച്ചപ്പെട്ട മെഡിക്കൽ സേവനം ലഭ്യമാക്കുന്നതിലൂടെ രോഗങ്ങൾ നേരെത്തെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നടത്തുവാനും അതുവഴി ആദിവാസി ഗോത്രസമൂഹങ്ങളുടെ ഇടയിലുള്ള മരണസംഖ്യകുറക്കാനും സാധിക്കും. കൂടാതെ പ്രതിരോധനടപടികളും ആരോഗ്യബോധവൽക്കരണവും പ്രോത്സാഹിപ്പിക്കുകയും സ്വന്തം ക്ഷേമം ഏറ്റെടുക്കാൻ ആദിവാസിസമൂഹങ്ങളെ ഈ ക്യാമ്പ് വഴി ശാക്തീകരിക്കാനും സാധിക്കുന്നു. മെഡിക്കൽ പ്രൊഫഷണലുകളുമായുള്ള നിരന്തരമായ ഇടപഴകൽ ആദിവാസിസമൂഹങ്ങളും സർക്കാർഏജൻസികളും തമ്മിലുള്ള വിശ്വാസവും സഹകരണവും വർദ്ധിപ്പിക്കുകയും, ഇത് കൂടുതൽ വികസനത്തിന് വഴി ഒരുക്കുകയും ചെയ്യുന്നു. കേരളത്തിലെ ആദിവാസി ഊരുകളിൽ നടത്തുന്ന മെഡിക്കൽക്യാമ്പുകൾ എല്ലാ പൗരന്മാർക്കും ആരോഗ്യസേവനങ്ങളിലേക്കുള്ള തുല്യഅവകാശം ഉറപ്പാക്കുന്നതിനും ആരോഗ്യ വിടവ് നികത്തുന്നതിനുമുള്ള നിർണായക നടപടിയാണ്. പങ്കാളിത്തത്തിന്റെയും കാരുണ്യത്തിന്റെയും ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ ശ്രമം, സംസ്ഥാനത്തിലെ തദ്ദേശീയസമൂഹങ്ങൾക്ക് ആരോഗ്യകരവും പ്രകാശവുമുള്ള ഭാവിവാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ ആദിവാസിജനങ്ങൾക്കായി കൂടുതൽ ആരോഗ്യകരമായ ഭാവിസൃഷ്ടിക്കുന്നതിൽ ഈ പുതിയ പദ്ധതി നിർണായക പങ്കു വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പദ്ധതിയിയുടെ സംസ്ഥാനതല ഉൽഘാടനം 31.01.24, ബുധനാഴ്ച 3.30 (pm) ന് വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ആദരണീയ വനം മന്ത്രി ശ്രീ. എ.കെ.ശശീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ആദരണീയ പാർലമെന്ററി കാര്യ, ദേവസ്വം, പട്ടികജാതി, പട്ടികവർഗ വികസനവകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
List of Tribal Settlements Selected for Conducting Medical Camp in the First Phase
SL NO |
Tribal Settlement | District | Forest Divisions | Tribal Community |
1 | Pandi | Kasargod | Kasargod | Marratti, Mavilan |
2 | Ottamala | Kasargod | Kasargod | Maratti |
3 | Aralam | Kannur | Kannur | Paniyar, Kurichiar |
4 | Muthanga | Wayanad | Wayanad WL | Katunaikkar, Paniya, Urali |
5 | Kajakadi | Wayanad | North Wayanad | Katunaikkar |
6 | Madhyapadi | Wayanad | North Wayanad | Katunaikkar |
7 | Vattachira | Kozhikode | Kozhikode | Paniya |
8 | Punchakolli | Malappuram | Nilambur North | Kaatunaikar, Cholanaikar, Paniyar |
9 | Paatakarimbu | Malappuram | Nilambur South | Pathinaykar, Cholanaykar, Paniyar |
10 | Thudukki, Galazi | Palakkad | Silent Valley | Kurumbar |
11 | Aanavai | Palakkad | Silent Valley | Kurumbar |
12 | Kadavu Colony | Palakkad | Parambikulam | Kadar |
13 | Sungam Colony | Palakkad | Parambikulam | Malassar |
14 | Maniyankinar | Thrissur | Peechi | Malayar |
15 | Vettilapara | Thrissur | Chalakudy | Different communities |
16 | Thalachipara | Ernakulaum | Malayttoor | Muduvan |
17 | Kurathikudy | Idukki | Munnar | Muduvan |
18 | Pinavoorkudi | Idukki | Munnar | Muduvan, Urali, Malaulladar |
19 | Edamalakudi | Idukki | Munnar | Muduvan |
20 | Vanchivayal | Idukki | Periyar East | Urali |
21 | Chippankuzhi-Moozhiyar | Pathanamthitta | Ranni | __ |
22 | Moozhiyar | Pathanamthitta | Ranni | Malampandaram |
23 | Moozhikkal | Pathanamthitta | Periyar West | Mala araya,Malampandaram |
24 | Kottavasal | Kollam | Thenmala | Malampandaram |
25 | Achenkovil | Kollam | Achencovil | Malampandaram, Kanikkar |
26 | Mancode | Trivandrum | ABP WL | Kani |
27 | Njaraneeli | Trivandrum | Trivandrum | Kani |
28 | Podiyakkala | Trivandrum | ABP WL | Kani |
29 | Chathancode | Trivandrum | ABP WL | Kani |
30 | Narakathinkala | Trivandrum | Trivandrum | Kani |