ഫോറസ്റ്റ് സെൻട്രൽ ലൈബ്രറി
ഫോറസ്റ്റ് സെൻട്രൽ ലൈബ്രറി ഫോറസ്റ്റ് ആസ്ഥാനത്തിന് കീഴിൽ വരുന്ന ഫോറസ്റ്റ് സെൻട്രൽ ലൈബ്രറി 1922-ലാണ് സ്ഥാപിതമായത്. വഴുതക്കാട് ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൊതുജനങ്ങൾക്കും ഗവേഷകർക്കും ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും വിവിധ സേവനങ്ങൾ നൽകുന്ന ശീതികരിച്ച ഒരു ഗ്രന്ഥശാലയാണിത്.പരിസ്ഥിതി, വനം, വന്യജീവി, അനുബന്ധ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പണ്ഡിതന്മാരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു കേന്ദ്രമായാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. വനം, സസ്യശാസ്ത്രം, സുവോളജി, പരിസ്ഥിതി ശാസ്ത്രം, കൃഷി, മാനേജ്മെൻ്റ്, ഭരണ റിപ്പോർട്ടുകൾ, ഗവേഷണ റിപ്പോർട്ടുകൾ, സെൻസസ് …