ആമുഖം
കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും യു.എസ്.എ.ഐ.ഡി-യും ചേര്‍ന്ന് നടപ്പിലാക്കി വരുന്ന ഒരു സംരംഭമാണ് ഫോറസ്റ്റ്-പ്ലസ് 3.0 പ്രോഗ്രാം.ഇന്ത്യയിലെ വനപ്രദേശങ്ങളുടെ സുസ്ഥിരവും വിവരാധിഷ്ഠിതവും ഇൻക്ലൂസീവുമായ മാനേജ്മെന്റിനു സാങ്കേതിക സഹായം നൽകുന്നതിലാണ് ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പ്രധാന സവിശേഷതകള്‍
വൻ സിസ്റ്റം (Van System) : മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വര്‍ക്കിംഗ് പ്ലാനുകള്‍, മാനേജ്‌മന്റ് പ്ലാനുകള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള ഡാറ്റ ശേഖരണം നടത്തുന്നത് വഴി വിവരാധിഷ്ഠിത ഫോറസ്റ്റ് മാനേജ്‌മന്റ് നടപ്പിലാക്കുന്നതില്‍ സഹായിക്കുക.
പരിസ്ഥിതി പുനഃസ്ഥാപനം (Ecorestoration) : തദ്ദേശീയ ജീവജാലങ്ങളെയും സുസ്ഥിര സമ്പ്രദായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ട Technology tools തയ്യാറാക്കുന്നതില്‍ സഹായിക്കുക.
എൻ. ടി. എഫ്. പി – ഐ. എം. എസ് (NTFP-IMS) : വനവിഭവശേഖരണം നടത്തി വരുന്ന വനാശ്രിത സമൂഹത്തിന്റെ ഉന്നമനം ലക്‌ഷ്യം വച്ച് വനവിഭവങ്ങള്‍ ശേഖരിച്ചു കളക്ഷന്‍ പോയിന്റില്‍ എത്തിക്കുന്നത് മുതല്‍ ഇക്കോ ഷോപ്പ് വഴി വില്പന നടത്തുന്നത് വരെയുള്ള വിവരങ്ങള്‍ ഒരു ഡാറ്റബേസില്‍ ആക്കി സുസ്ഥിര മാനേജ്‌മന്റിനു സഹായിക്കുന്നു.
കേരളത്തിലെ പ്രധാന പ്രവര്‍ത്തികള്‍
അടിസ്ഥാന പഠനങ്ങൾ (baseline studies), ഡാറ്റാ റ്റൂളുകൾ, വിദേശ ഇനങ്ങൾക്ക് പകരം തദ്ദേശീയവൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തുന്ന പ്രവര്‍ത്തികള്‍ എന്നിവയിലൂടെ കേരളത്തിന്റെ പരിസ്ഥിതി പുനരുദ്ധാരണ നയത്തെ ഈ പ്രോഗ്രാം സഹായിക്കുന്നു. ജലസംരക്ഷണം, നദീതട പുനരുജ്ജീവനം, മാനവവിഭവശേഷി വികസനം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
പ്രധാന നേട്ടങ്ങൾ
വൻ സിസ്റ്റവും (Van System) വര്‍ക്കിംഗ് പ്ലാനുകളും – National Working Plan Code 2014 -ന് അനുശ്രിതമായി Van System മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഡാറ്റ ശേഖരിച്ച് ആവാസവ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള ഫോറസ്റ്റ് മാനേജ്‌മന്റ് -ന് സഹായകമാകുന്ന തരത്തിലുള്ള വര്‍ക്കിംഗ് പ്ലാനുകള്‍ തയ്യാറാക്കി അംഗീകാരം നേടി.
ലാൻഡ്സ്കേപ്പ് മാനേജ്മെന്റ് പ്ലാനിംഗ് : വാമനപുരം നദീതട സംരക്ഷണത്തിനായി ഒരു പദ്ധതി വികസിപ്പിച്ചു, മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശങ്ങള്‍ മൈക്രോ ഫോറസ്റ്റുകളാക്കി മാറ്റുകയും വനവൽക്കരണത്തിനും ജലസംരക്ഷണ പദ്ധതികൾക്കുമായി ഫോറസ്റ്റ് പ്ലസ് പ്രോഗ്രാം വഴി പദ്ധതികള്‍ നടപ്പിലാക്കി.
എൻ. ടി. എഫ്. പി – ഐ. എം. എസ് : വനശ്രീ സംരംഭങ്ങൾക്കും പ്രാദേശിക സമൂഹങ്ങൾക്കും പ്രയോജനം ചെയ്യുന്ന വന ഉൽപ്പന്നങ്ങളുടെ സുസ്ഥിര ശേഖരണത്തിനും വിൽപ്പനയ്ക്കുമായി ഡിജിറ്റൽ സംവിധാനങ്ങള്‍ അവതരിപ്പിച്ചു.
ടിമ്പർ ട്രേസബിലിറ്റി ടൂൾ : സ്വകാര്യ ഭൂമികളിൽ നിന്നുള്ള തടി മുറിക്കുന്നതിനുള്ള അപേക്ഷകളിന്മേല്‍ നിലവിലെ ചട്ടങ്ങള്‍ക്കനുസ്രിതമായി നടപടി സ്വീകരിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ സംവിധാനം.
ഡിസിഷൻ സപ്പോർട്ട് സിസ്റ്റം (ഡി.എസ്.എസ്) : കാർബൺ ന്യുട്രാലിറ്റി ലക്ഷ്യങ്ങൾക്ക് സംഭാവന ചെയ്യുന്ന പരിസ്ഥിതി പുനരുദ്ധാരണത്തിലും സുസ്ഥിര ഭൂവിനിയോഗ മാനേജുമെന്റ് പ്രവർത്തനങ്ങളിലും തീരുമാനമെടുക്കുന്നത് കാര്യക്ഷമമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള സാങ്കേതിക സംവിധാനങ്ങൾ തയ്യാറാക്കുക.
എൻ. ടി. എഫ്. പി. മൂല്യ ശൃംഖലയും വനശ്രീയും : സുസ്ഥിര വനപരിപാലനം ലക്‌ഷ്യം വച്ചുള്ള എൻ. ടി. എഫ്. പി. ശേഖരണം, മൂല്യവർദ്ധന, വിപണി പ്രവേശനം എന്നിവയിലൂടെ വനാശ്രിതസമൂഹങ്ങളുടെ ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിന് ഉപകരിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. പരമ്പരാഗത പാചകരീതികൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് “കാട്ടിൽ നിന്നുള്ള ഭക്ഷണം” (Food from Forest) എന്ന ആശയത്തെയും ഇക്കോ-ടൂറിസം മോഡലുകളെയും ഈ സംരംഭം പിന്തുണച്ചു വരുന്നു.
എൻ. ടി. എഫ്. പി എന്റർപ്രൈസസ് : 7 ഘട്ടങ്ങളുള്ള സുസ്ഥിര എൻ. ടി. എഫ്. പി മാനേജ്മെന്റ് മോഡൽ വികസിപ്പിച്ചു.
ഫോറസ്ട്രി പരിശീലനത്തിലെ ലിംഗസമത്വം : എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, പ്രതികരണശേഷി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നൽ നൽകിക്കൊണ്ട് ഫോറസ്ട്രി മേഖലയിലെ ലിംഗസമത്വത്തെക്കുറിച്ച് ഒരു ഇ-ലേണിംഗ് കോഴ്സ് ആരംഭിച്ചു. ഇതിനു ഫീൽഡ് സ്റ്റാഫുകളിൽ നിന്നും വളരെ പോസിറ്റീവ് ആയ ഫീഡ്ബാക്കാണ് ലഭിച്ചത്.
ഒരു കഥ കാമ്പെയ്ൻ : കാവുകളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു “നിഴൽ പാവക്കൂത്ത്” (Puppetry Show) ഉപയോഗിച്ചു പരിപാടികള്‍ നടത്തി.