Kerala Forest Department

കേരളം ഒറ്റനോട്ടത്തിൽ

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഭൂപ്രദേശമാണ് കേരളം. കേരളം” എന്ന പേര് ഇവിടത്തെ നാളികേരത്തിന്‍റെ  സമൃദ്ധിയെ പ്രതിഫലിപ്പിക്കുന്നു. കേര എന്നാൽ തെങ്ങ്, ‘അളം എന്നാൽ നാട്, അങ്ങനെ തെങ്ങുകളുടെ നാടാണ് കേരളം എന്നൊരു വിശേഷണമുണ്ട്.

വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 1.18% മാത്രമേയുള്ളുവെങ്കിലും രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 3.43% ഈ സംസ്ഥാനത്താണ്. തീരദേശ സമതലങ്ങളും, കായലുകളും, സസ്യജാലസമ്പന്നമായ മലനിരകളും ഒത്തുചേർന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. ജൈവവൈവിധ്യ സമൃദ്ധിയാൽ യുനെസ്കോ പട്ടികയിലുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് കേരളം. തനതായ സസ്യജന്തു ജാലങ്ങൾക്ക് പേരുകേട്ട മേഖലയാണിവിടം. ആകർഷകമായ സാംസ്കാരിക പൈതൃകവും ഉയർന്ന സാക്ഷരതാ നിരക്കും സുസ്ഥിരതയിലൂന്നിയ വികസന സങ്കല്പവുമുള്ള കേരളം പ്രകൃതി സൗന്ദര്യത്താലും സാമൂഹിക പുരോഗതിയാലും അറിയപ്പെടുന്ന സംസ്ഥാനമാണ്.

സംസ്ഥാന ഭാഷ മലയാളം
സംസ്ഥാന മൃഗം ഇന്ത്യൻ ആന (Elephas maximus indicus)
സംസ്ഥാന പക്ഷി മലമുഴക്കി വേഴാമ്പൽ (Buceros bicornis)
സംസ്ഥാന മത്സ്യം കരിമീന്‍ (Etroplus suratensis)
സംസ്ഥാന പുഷ്പം കണിക്കൊന്ന (Cassia fistula)
സംസ്ഥാന വൃക്ഷം തെങ്ങ് (Cocos nucifera)
സംസ്ഥാന ഫലം (State fruit) ചക്ക (Artocarpus heterophyllus)
സംസ്ഥാന ചിത്രശലഭം ബുദ്ധമയൂരി (Papilio buddha)
സംസ്ഥാന നൃത്തം കഥകളി
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം വടക്ക് 8° 18′ നും 12° 48′ നും ഇടയ്ക്കു
രേഖാംശം കിഴക്ക് 74° 52′ നും 77 22′നും ഇടയ്ക്ക്
വിസ്തൃതി 38,863 ച. കി. മി
സംസ്ഥാന വിസ്തൃതി ദേശീയ വിസ്തൃതിയുടെ എത്ര ശതമാനം ആണ് എന്നത് 1.18
തീരദേശത്തിന്റെ നീളം 580 കി മി
ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടി (2694 മീ)
ശരാശരി വാര്‍ഷിക മഴ 3225 മി. മി
പടിഞ്ഞാറേക്ക് ഒഴുകുന്ന നദികള്‍ 41 എണ്ണം
കിഴക്കോട്ടു ഒഴുകുന്ന നദികള്‍ 3 എണ്ണം
ജില്ലകള്‍ 14 എണ്ണം
താലൂക്കുകള്‍ 63  എണ്ണം
വില്ലേജുകള്‍ 1478 എണ്ണം
ഗ്രാമപഞ്ചായത്തുകള്‍ 999 എണ്ണം
ബ്ലോക്ക്‌ പഞ്ചായത്തുകള്‍ 152 എണ്ണം
ജില്ല പഞ്ചായത്തുകള്‍ 14 എണ്ണം
മുനിസിപ്പാലിറ്റികള്‍ 53 എണ്ണം
മുനിസിപ്പല്‍ കോര്‍പ്പറെഷനുകള്‍ 5 എണ്ണം

Scroll to Top